Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wayanad Rehabilitation

കൂ​ലി​പ്പ​ണി​ക്കാ​ര​നെ​ന്ന വി​ളി അ​ഭി​മാ​ന​ത്തോ​ടെ കാ​ണു​ന്നു: മ​ന്ത്രി കെ. ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ. ​രാ​ജ​ൻ. ര​ണ്ടു വീ​ടു​ക​ളി​ൽ വെ​ള്ളം കി​നി​യു​ന്നതു ക​ണ്ടെ​ത്തി​യെ​ന്നും അ​തു മാ​ർ​ക്ക് ചെ​യ്ത​താ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​ണ് ക​യ​റി നോ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ലി​പ്പ​ണി​ക്കാ​ര​ൻ എ​ന്ന വി​ളി അ​ഭി​മാ​ന​ത്തോ​ടെ കാ​ണു​ന്നു. വി​ള്ള​ൽ വി​വാ​ദ​ത്തി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​ർ​ക്കാ​ർ വീ​ണ്ടും രം​ഗ​ത്ത് എ​ത്തി​യ​ത്. സ​ർ​ക്കാ​ർ കൈ​മാ​റി​യ ടൗ​ൺ​ഷി​പ്പി​ലെ മൂ​ന്നു വീ​ടു​ക​ളി​ലെ വി​ള്ള​ലും ചോ​ർ​ച്ച​യു​മാ​ണ് വി​വാ​ദ​ത്തി​ന് വ​ഴി വ​ച്ച​ത്.

വെ​ള്ളം ചോ​ർ​ന്ന ഭാ​ഗ​ത്ത് ഊ​രാ​ളു​ങ്ക​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ വ​ര മാ​ത്രം മാ​യി​ച്ച് വി​ള്ള​ൽ ഇ​ല്ലെ​ന്നു മ​ന്ത്രി സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി​രു​ന്നു വി​വാ​ദ​ത്തിനു കാ​ര​ണ​മാ​യ​ത്. വി​ള്ള​ലു​ള്ള ഭാ​ഗം മാ​യി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ന്ത്രി​ക്കെ​തി​രെ അ​ധി​ക്ഷേ​പ​വും ഉ​ണ്ടാ​യി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​ര​ൻ എ​ന്ന വി​ളി അ​ഭി​മാ​ന​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്നു. ദു​ര​ന്ത​ബാ​ധി​തനാ​യ നൗ​ഫ​ലി​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്ത​രു​തെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Latest News

Corehub Up